മോസ്‌കോ: ഉക്രൈൻ അതിർത്തിയിൽ റഷ്യ നടത്തുന്ന വമ്പൻ സൈനിക വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. അമേരിക്കയിലെ മക്സാർ ടെക്നോളജീസ് എന്ന ഒരു സ്വകാര്യ കമ്പനിയാണ് ഈ ചിത്രങ്ങൾ പുറത്തു വിട്ടത്.
ഉക്രൈൻ അതിർത്തിയിലും, റഷ്യ 2014-ൽ ഉക്രൈനിൽ നിന്നും പിടിച്ചെടുത്തു കൂട്ടിച്ചേർത്ത ക്രിമിയയിലുമാണ് റഷ്യ സൈനിക സന്നാഹങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോയിൽ ഉള്ള ക്രിമിയൻ സൈനികത്താവളത്തിൽ നൂറുകണക്കിന് ടാങ്കുകൾ, കവചിത വാഹനങ്ങൾ, പലതരത്തിലുള്ള ആയുധങ്ങൾ എന്നിവയെല്ലാം റഷ്യ അണിനിരത്തിയിരിക്കുന്നതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
അടുത്ത മാസത്തോടെ, റഷ്യ ഉക്രൈൻ ആക്രമിക്കും എന്നാണ് കരുതപ്പെടുന്നത്. യൂറോപ്യൻ യൂണിയനും അമേരിക്കയടക്കമുള്ള പല പ്രബല രാഷ്ട്രങ്ങളും ഇതിനെതിരെ റഷ്യയ്ക്ക് കനത്ത മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, സൈനിക വിന്യാസം നടത്തിയിരിക്കുന്നത് റഷ്യൻ മണ്ണിലാണെന്നാണ് റഷ്യയുടെ വാദം.
Post Your Comments