![](/wp-content/uploads/2021/12/riaz-kashmir-2.jpg)
ഗുൽമാർഗ്: ജമ്മു-കശ്മീർ സാക്ഷ്യം വഹിക്കുന്നത് കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രവാഹത്തിനാണെന്ന് റിപ്പോർട്ടുകൾ. വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ കടിഞ്ഞാണിടുകയും, കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ കശ്മീരിന്റെ സമ്പൂർണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തതോടെ ജനങ്ങൾക്ക് വന്ന സുരക്ഷിതത്വബോധമാണ് ഈ തിരക്കിനു കാരണം. നശിച്ചു കിടന്ന പല പഴയ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും ഈയിടെ കേന്ദ്രസർക്കാർ പുതുക്കിപ്പണിതിരുന്നു.
കോവിഡ് ഭീതി നിലനിൽക്കുമ്പോഴും, ആഘോഷങ്ങളിൽ കുറവു വരുത്താൻ ജനങ്ങൾ തയ്യാറാകുന്നില്ല. കശ്മീരിന്റെ അസാധാരണ സൗന്ദര്യത്തോടൊപ്പം ക്രിസ്മസ്-ന്യൂഇയർ കാലഘട്ടം കൂടിയായതിനാൽ ഹോട്ടലുകളിൽ സഞ്ചാരികളുടെ വൻതിരക്കാണെന്ന് നടത്തിപ്പുകാർ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments