ജറുസലേം: ഓസ്ട്രേലിയൻ പൗരന് വിചിത്ര ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി . അടുത്ത 9999 വർഷത്തേക്ക് ഇസ്രായേൽ വിട്ടു പുറത്തു പോകരുതെന്നാണ് അദ്ദേഹത്തിനോട് കോടതി ആവശ്യപ്പെട്ടത്. ജീവനാംശം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.
44-കാരനായ ഓസ്ട്രേലിയൻ പൗരൻ നൊവാം ഹുപ്പേർട്ടിനാണ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അദ്ദേഹം കുട്ടികളുടെ ചിലവിനായി 3 മില്യൺ രൂപ നൽകണമെന്ന് കോടതി അറിയിച്ചു.2012-ൽ മൂന്നു മാസവും അഞ്ചു വർഷവും വീതം പ്രായമുള്ള തന്റെ കുട്ടികളെ കാണാനാണ് അദ്ദേഹം ഇസ്രായേലിൽ എത്തിയത്. എന്നാൽ, അതോടെ ഇയാളുടെ മുൻ ഭാര്യയായ കുട്ടികളുടെ അമ്മ കോടതിയിൽ നൊവാമിനെതിരെ കേസ് കൊടുക്കുകയായിരുന്നു.
3 മില്യൻ ഡോളർ കെട്ടി വയ്ക്കാതെ, 9999 ഡിസംബർ 31 വരെ നൊവാം ഇസ്രായേൽ വിട്ടുപോകരുത് എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമായ കോടതിവിധിക്കെതിരെ സന്നദ്ധ സംഘടനകൾ ശബ്ദമുയർത്തിക്കഴിഞ്ഞു. നിയമക്കുരുക്കിൽപ്പെട്ട് നിരവധി വിദേശ പൗരന്മാർ ഇതു പോലെ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
Post Your Comments