സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന് കാരണം. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവും വ്യത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങൾ.
തളർച്ച
തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്ചകളോ മാസങ്ങളോ പിന്നിടുമ്പോഴേക്കും തളർച്ച മറ്റ് ലക്ഷണങ്ങൾക്ക് വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.
സന്ധികളിലെ മരവിപ്പ്
വാതത്തിന്റെ ആദ്യ ലക്ഷണമാണ് മരവിപ്പ്. സന്ധികളിൽ മരവിപ്പ് അനുഭവപ്പെടുക. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.
Read Also : ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ: സന്ദീപ് വാര്യർ
തരിപ്പും വിറയലും
തരിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടുക. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും.
Post Your Comments