തൃശൂര്‍: നവജാതശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിന്‍റ മാതാവ് മേഘ, കാമുകന്‍ മാനുവല്‍ എന്നിവരുടെ വീടുകളിലും മൃതദേഹം ഉപേക്ഷിച്ച തോടിന്റെ പരിസരത്തുമായിരുന്നു തെളിവെടുപ്പ്. മേഘയുടെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. മേഘയെ കാണാന്‍ വഴിയോരത്തും വീടിനു ചുറ്റും നാട്ടുകാര്‍ ഒരുമിച്ചുകൂടിയിരുന്നു.
ചിലർ മേഘയ്ക്ക് നേരെ അസഭ്യവർഷം നടത്തി. എന്നാൽ, ഒരു കൈ കൊണ്ട് മുഖം പകുതി മറച്ച് നാട്ടുകാര്‍ക്ക് മുഖം നല്‍കാതെയും ആരെയും കൂസാതെയുമാണ് മേഘ നടന്നുനീങ്ങിയത്. വീടിനകത്ത് കയറി, കുഞ്ഞിനെ കൊന്നത് എങ്ങനെയെന്ന് പൊലീസിന് മേഘ കാണിച്ചുകൊടുത്തു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ രീതി മേഘ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. കുഞ്ഞിനെ സൂക്ഷിച്ച ബാഗ് കഴുകി വൃത്തിയാക്കി ഉണക്കാനിട്ടത് പൊലീസിന് കാണിച്ച് കൊടുത്തു. കുഞ്ഞിന്‍റ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇമ്മാനുവലും യുവതിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭിണിയായി. പൂർണഗർഭിണിയായിട്ടും വീട്ടുകാർ ആരും ഇത് തിരിച്ചറിഞ്ഞില്ല എന്നതാണ് അതിശയം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് യുതി പ്രസവിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വെച്ചായിരുന്നു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവും വീട്ടുകാർ അറിഞ്ഞില്ല. അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
Also Read:അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം: നിർഭാഗ്യകരമെന്ന് മന്ത്രി ജി ആർ അനിൽ
കുഞ്ഞിനെ കൊന്ന മൃതദേഹം മേഘ ഒരു കവറിലാക്കിയ ശേഷം ഇമ്മാനുവലിനെ വിളിച്ച് വരുത്തി. കവർ കൈമാറുകയും കത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ, പാടത്ത് കുഴിച്ച് മൂടാനാണ് പിന്നീട് ശ്രമിച്ചത്. എന്നാല്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അതും നടന്നില്ല. തുടര്‍ന്നാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. കനാലിലൂടെ ഒഴുകി വന്ന മൃതദേഹം കണ്ട ബാറ്റുകാർ പോലീസിൽ വിവരമറിയിക്കുകയും സി.സി.ടി.വി നടത്തി വന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു. തൃശ്ശൂര്‍ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവല്‍ (25), ഇ്മ്മാനുവലിന്റെ സുഹൃത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്നാണ് ഡീസല്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മേഘയുടെ വീട്ടിലെത്തിയ പോലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments