ThiruvananthapuramKeralaNattuvarthaLatest NewsNews

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ്‌ ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read : ചൈനയ്ക്ക് അനധികൃതമായി ക്രൂയിസ് മിസൈൽ വിറ്റു : ഇസ്രായേലി കമ്പനികളുടെ കള്ളി വെളിച്ചത്ത്

പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി തന്നെ പറയുന്നു. ഗുണ്ടകൾ സംസ്ഥാനത്ത് വിഹരിക്കുമ്പോൾ പൊലീസും സർക്കാറും നിഷക്രിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണം നിരന്തരമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐക്ക് എസ്.എച്ച്.ഒ പദവി നൽകിയതാണ് പൊലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സി.ഐയുടെ ജോലി എസ്‌.ഐ തരത്തിലേക്ക് മാറിയതിൽ ഉദ്യോഗസ്ഥർക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആഭ്യന്തരവകുപ്പ് പൂർണ പരാജയമായ സ്ഥിതിയാണ്‌ നിലനിൽക്കുന്നതെന്നും
ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button