Latest NewsKeralaNews

ശുചിമുറിയിൽ വെള്ളമില്ല, രാഷ്ട്രപതി പുറത്ത് കാത്തുനിന്നു, വെള്ളം കൊണ്ട് വന്നത് ബക്കറ്റിൽ: വീണ്ടും പിഴവ്

പൂജപ്പുര: തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത പരിപാടിയില്‍ സംഘാടന പിഴവ്. പൂജപ്പുരയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍. പണിക്കര്‍ പ്രതിമാ അനാച്ഛാദന വേദിയിലാണ് വീഴ്ച്ച സംഭവിച്ചത്. വേദിയോട് ചേർന്ന ശുചിമുറിയിൽ അടിസ്ഥാനസൗകര്യം ഉണ്ടായിരുന്നില്ല. ശുചിമുറി ഉപയോഗിക്കുന്നതിനായി രാഷ്ട്രപതി അകത്ത് കയറിയപ്പോഴാണ് വെള്ളമില്ല എന്നത് അറിയുന്നത്. ശേഷം അദ്ദേഹം പുറത്ത് മിനിറ്റുകളോളം കാത്തുനിന്നു. ഒടുവിൽ ബക്കറ്റിൽ സംഘാടകർ വെള്ളം കൊണ്ട് വന്ന് അദ്ദേഹത്തിന് നൽകുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ടാണ് രാഷ്ട്രപതി പൂജപ്പുരയില്‍ എത്തിയത്. വലിയ വീഴ്ച്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

Also Read:കാമുകൻ സമ്മാനിച്ച സെക്സ് ടോയ് പരീക്ഷിച്ചു, കുടുങ്ങിയത് മലദ്വാരത്തിൽ: യുവതിക്ക് സംഭവിച്ചത്

രാഷ്ട്രപതിയുടെ യാത്രയ്ക്കിടയിലും വലിയ സുരക്ഷ വീഴ്ച ഉണ്ടായത് വിവാദമായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചതാണ് വലിയ വീഴ്ചയായത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യാ രാജേന്ദ്രന്റെ കാർ കയറ്റിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയെ സ്വീകരിച്ച ശേഷം പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തിനിടയിലേക്കായിരുന്നു മേയറുടെ വാഹനം കയറ്റിയത്.

Also Read:സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ വ്യക്തി, സേതു സാറിന് ആദരാഞ്ജലികൾ: മമ്മൂട്ടി

ജനറല്‍ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോള്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്‍റെ ഉള്ളിലേക്ക് കയറ്റുകയായിരുന്നു. ഒൻപതാമത്തെ സ്ഥാനത്തായിരുന്നു കാർ കയറ്റിയത്. അപ്രതീക്ഷിതമായ നീക്കത്തിൽ പുറകിലുള്ള വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു. തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതിരുന്നത്. വലിയ സുരക്ഷ വീഴ്ച ആണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. എത്ര വലിയ വിഐപി ആയാലും രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് നിര്‍ത്തുകയോ ഇടയില്‍ വച്ചു മറ്റു വാഹനങ്ങള്‍ കയറ്റുകയോ ഇല്ല. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button