ന്യൂഡല്‍ഹി: പൊലീസിന് നേരെ പ്രകോപനത്തോടെ പ്രസംഗവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഉത്തർ പ്രദേശിലെ കാണ്‍പൂരിലെ പ്രസംഗത്തില്‍ യു.പി പൊലീസിനുനേരെ കടുത്ത ഭാഷയിൽ ഒവൈസി പ്രസംഗിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ
‘യോഗി എന്നും മുഖ്യമന്ത്രിയായിരിക്കില്ല, മോദി എന്നും പ്രധാനമന്ത്രിയുമാകില്ല. ഞങ്ങള്‍ മുസ്ളീങ്ങള്‍ നിങ്ങളുടെ അനീതി മറക്കില്ല. ഇത് ഞങ്ങളോര്‍ക്കും. ദൈവം ശിക്ഷിക്കുമ്ബോള്‍ ആര് നിങ്ങളെ രക്ഷിക്കും’- ഒവൈസി ചോദിച്ചു. യോഗി മഠത്തിലേക്ക് തിരികെ പോകുകയും മോദി പര്‍വതങ്ങളിലേക്ക് പിന്‍വാങ്ങുകയും ചെയ്താല്‍ ആര് രക്ഷിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.
read also: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത് വധക്കേസില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി
പ്രസംഗം വിവാദമായതോടെ തന്റെ പ്രസംഗം ബോധപൂര്‍വം എഡിറ്റ് ചെയ്ത് മാറ്റിയെന്നും ഒവൈസി ആരോപിച്ചു.
Post Your Comments