Latest NewsNewsIndia

രാജ്യത്ത് നിന്ന് കോണ്‍ഗ്രസ് തെളിവില്ലാത്തവിധം അപ്രത്യക്ഷമാകും: പാർട്ടിക്കെതിരെ മനീഷ് തിവാരി

ന്യൂഡൽഹി : ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മനീഷ് തിവാരി. തന്റെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയാണെന്ന വിമർശനവുമായി ഹരീഷ് റാവത് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് തിവാരി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസിനെതിരെ മനീഷിന്റെ പരാമർശം.

‘ആദ്യം അസം, പിന്നെ പഞ്ചാബ്, ഇപ്പോൾ ഉത്തരാഖണ്ഡ്. ഇനി എവിടെയങ്കിലും ഒരു പൊടിക്കെങ്കിലും ഉണ്ടാകുമോ. കോൺഗ്രസ് സോണിയയുടേയും രാഹുലിന്റേയും പ്രിയങ്കയുടേയും നേതൃത്വത്തിൽ ഒരോ സംസ്ഥാനങ്ങൾ ബലികഴിക്കുകയാണ്. നേതൃത്വം മറ്റുള്ളവർക്ക് നൽകാൻ തയ്യാറാകാത്തതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് പാർട്ടി നേരിടുന്നത്’- മനീഷ് തിവാരി കുറിച്ചു.

Read Also :  പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസുകാരിയെ എട്ട് തവണ കുത്തി: പ്രതി പിടിയിൽ

ഹൈക്കമാന്റിനെതിരെ മുമ്പും വിമർശനം ഉന്നയിച്ച മനീഷ് തിവാരി രംഗത്തെത്തിയിരുന്നു.
അദ്ദേഹംഎഴുതിയ 10 ഫ്‌ലാഷ് പോയിന്റ്‌സ്-20 ഇയേഴ്‌സ് പുസ്തകത്തിൽ മുംബൈ ഭീകരാക്രമണത്തിലെ കോൺഗ്രസ്സ് നിസ്സഹായതയും ഭീകരതയോട് കാണിച്ച അലംഭാവവും എടുത്തുപറഞ്ഞത് കോൺഗ്രസ്സിനെ വെട്ടിലാക്കിയിരുന്നു. ഭരണകാലത്ത് മൻമോഹൻ സിംഗിനെ നോക്കുകുത്തിയാക്കി സോണിയ നടത്തിയിരുന്ന ഇടപെടലുകളാണ് പ്രതിരോധ രംഗത്തെ തകർത്തതെന്ന തുറന്നുപറച്ചിലുകളും ഏറെ വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button