ThiruvananthapuramLatest NewsKeralaNattuvarthaNews

മഹാവിഷ്ണുവും വ്യാഴാഴ്ച വ്രതവും

വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. നവഗ്രഹങ്ങളിൽ പ്രധാനിയാണ് ദേവഗുരുവായ ബ്രഹസ്പതി അഥവാ വ്യാഴം. നിങ്ങളുടെ ഗ്രഹനിലയിൽ വ്യാഴം ബലവാനാണെങ്കിൽ വളരെ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. വ്യാഴാഴ്ചയെ ബ്രഹസ്പതിയുടെ ദിനമായാണ് കരുതപ്പെടുന്നത്. ആയതിനാൽ ഈ ദിവസം ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളെ ധനവാനാക്കുമെന്നും ഐശ്യര്യം നേടിത്തരുമെന്നും പറയപ്പെടുന്നു.

വിഷ്ണു പൂജയ്ക്ക് ഫലങ്ങൾ ഏറെ

എല്ലാ വ്യാഴാഴ്ചയും വിഷ്ണു പൂജ ചെയ്താൽ വളരെ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. സൂര്യോദയത്തിന് മുൻപ് എഴുന്നേറ്റ് ശുദ്ധിയായി, നിലവിളക്ക് കൊളുത്തി വിഷ്ണുപൂജ നടത്തുന്നതാണ് ഉത്തമം. വിഷ്ണു ശ്ലോകങ്ങള്‍ ജപിക്കുന്നതും വേഗത്തിൽ ഫലസിദ്ധിയുണ്ടാക്കുമെന്നാണ് വിശ്വാസം. വ്യാഴാഴ്ച വിഷ്ണുക്ഷേത്രദര്‍ശനവും നടത്തുക. ഇവിടെ മഞ്ഞപ്പൂക്കള്‍ ഉപയോഗിച്ചുള്ള മാലകള്‍ സമര്‍പ്പിക്കുക.

മന്ത്രം

”ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ ലോകൈക നാഥം.”

”ഓം നമോ നാരായണായ”

ഭസ്മധാരണം

ഈ ദിവസം ഭസ്മം, മഞ്ഞൾ, കുങ്കുമം എന്നിവ നെറ്റിയിൽ തൊടുന്നത് ഉത്തമമാണ്. ഇത് നിങ്ങളിൽ പോസിറ്റീവ് ഊര്‍ജം നിറയ്ക്കുമെന്നു പറയപ്പെടുന്നു. കൂടാതെ നിങ്ങള്‍ക്ക് തണുത്ത അന്തരീക്ഷം ഒരുക്കിതരുന്നതിനും ഭസ്മധാരണം ഉത്തമമാണ്.

വ്രതം

മഹാവിഷ്ണു പ്രീതിക്കായി വ്യാഴാഴ്ച വ്രതം വളരെ ഉത്തമമാണ്. ഈ ദിവസം രാവിലെ എഴുന്നേറ്റ് ശുദ്ധിയായി നവഗ്രഹക്ഷേത്രത്തിൽ ദര്‍ശനം നടത്തുക. ശേഷം, മഞ്ഞ, വെള്ള എന്നീ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുക. രാമായണം, വിഷ്ണു അവതാരകീര്‍ത്തനം, വിഷ്ണുസഹസ്രനാമം തുടങ്ങിയവ പാരായണം നടത്തുന്നതും ഉത്തമമാണ്. വിവാഹ തടസങ്ങള്‍ നേരിടുന്നവര്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാൻ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button