കൊല്ലം: കുണ്ടറ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടുണ്ടായ ചെലവിനെച്ചൊല്ലി സിപിഎമ്മില്‍ വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംഭാവനയായി ലഭിച്ച 4 ലക്ഷം രൂപ കണക്കില്‍പ്പെടാത്തത് ചൂണ്ടികാട്ടി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്.
ഏരിയ കമ്മിറ്റി യോഗത്തില്‍ കണക്ക് അവതരിപ്പിച്ചപ്പോള്‍ 4 ലക്ഷത്തോളം രൂപയുടെ കുറവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കൂടിയായ മേഴ്‌സിക്കുട്ടിയമ്മ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കണക്കുകള്‍ പരിശോധിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംഭാവനയായി ലഭിച്ച 4 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലക്കാര്‍ക്ക് നല്‍കിയെങ്കിലും ഇത് കണക്കില്‍പ്പെട്ടിട്ടില്ലെന്ന് രേഖകള്‍ സഹിതമാണ് മേഴ്‌സിക്കുട്ടിയമ്മ പരാതിപ്പെട്ടത്. പിശക് കണ്ടെത്തിയതിന് പിന്നാലെ തുക ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടില്‍ വരവ് വച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
Post Your Comments