കർണാടക: മതപരിവര്‍ത്തന നിരോധനബില്ല് നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ. പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പുകൾക്കിടയിലും ഒട്ടും പുറകോട്ട് പോകാതെയാണ് കർണാടകയുടെ നടപടി.
Also Read:സർക്കാർ കൈവിട്ടു, വിലക്കയറ്റവും പ്രതിസന്ധി : അടച്ചു പൂട്ടാനൊരുങ്ങി കേരളത്തിലെ ജനകീയ ഹോട്ടലുകൾ
മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് കർണാടക സർക്കാർ പാസാക്കിയത്. ബില്ല് പാസാക്കല്‍ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചെങ്കിലും തീരുമാനം തിരുത്താതെ സർക്കാർ മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം, മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബില്‍ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കി.
Post Your Comments