Latest NewsKeralaNews

‘ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിൽ വന്നാലുള്ള പ്രയോജനത്തെ കുറിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം : കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സർവേ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് അടയാളത്തിനായി കല്ലിടാൻ ചെല്ലുന്ന ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് തടയുന്ന ശ്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ അവസരത്തിൽ കെ റെയിൽ വന്നാലുള്ള പ്രയോജനത്തെ കുറിച്ച് പറയുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  രണ്‍ജിത്ത് വധക്കേസ്: 12 പ്രതികളും കേരളം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ

കുറിപ്പിന്റെ പൂർണരൂപം :

ഞാനിപ്പോൾ കാസർക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്…മറ്റന്നാൾ എനിക്ക് രാവിലെ എറണാകുളത്ത് എത്തണം…ഞാൻ അന്വേഷിച്ചപ്പോൾ ഇവിടെ നിന്ന് ഒരു മണിക്കൂർ ദൂരമുള്ള മംഗലാപുരം എയർപോട്ടിൽ നിന്ന് കൊച്ചിയിലേക്ക് Non stop വിമാനങ്ങളില്ല…എല്ലാം 6ഉം 9തും മണിക്കൂറുകൾ എടുക്കുന്ന യാത്രകൾ …റോഡ് മാർഗ്ഗം 10 ഉം 12ഉം മണിക്കൂറുകൾ…പിന്നെ ഇവിടെ നിന്ന് 2.5 മണിക്കൂർ ദൂരമുള്ള കണ്ണൂർ എയർപോട്ടിൽ നിന്ന് 8.30ന് ഒരു വിമാനമുണ്ട്..അതിനുവേണ്ടി 10 മണിക്ക് ഷൂട്ടിംങ് കഴിഞ്ഞെത്തുന്ന ഞാൻ 3.30ന് എഴുന്നേറ്റ് 4.30ന് കാറിൽ കയ്റണം..ഞാൻ സ്വപ്നം കാണുന്ന കെ.റെയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനന്നുസരിച്ചുള്ള ഒരു സിൽവർലൈൻ വണ്ടിയിൽ കയറിയാൽ വെറും രണ്ടുമണിക്കൂറുകൾകൊണ്ട് ഞാൻ എറണാകുളത്ത് എത്തും..ഞാനും Happy എനിക്ക് ടിക്കെറ്റ്ടുത്ത് തരുന്ന പ്രൊഡ്യൂസറും Happy …ഇതാണ് കെ.റെയിലിന്റെ പ്രസക്തി..

Read Also  :   സൗദി രഹസ്യമായി ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നു : സഹായിക്കുന്നത് ചൈനയെന്ന് യു.എസ്

പിന്നെ അടുക്കളയിൽ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക..അതിൽ വിട്ടുവിഴച്ചയില്ല…സർക്കാറും ആ ഉറപ്പ് നൽകുന്നുണ്ട് …വികസനത്തോടൊപ്പം…കെ.റെയിലിൽ പിണറായി സർക്കാറിനോടൊപ്പം…എല്ലാം പറഞ്ഞ് കൊബ്രമൈസാക്കാം..ഒന്ന് സഹകരിക്ക് …കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെ …

shortlink

Related Articles

Post Your Comments

Related Articles


Back to top button