ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം. അനന്തനാഗിലെ അര്‍വാനിയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്ന് എ കെ 47 റൈഫിള്‍ പിടിച്ചെടുത്തു. അര്വാനിയിലെ മുമന്ഹല് മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്.
Read Also : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം: നിര്‍ദ്ദേശങ്ങളിറക്കി ഡിജിപി
പരിശോധനയ്ക്കിടെ ഒളിച്ചിരുന്ന ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments