Latest NewsKeralaNewsCrime

ചാറ്റിങ് വിലക്കിയതിന്റെ പ്രതികാരം: സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി

മലപ്പുറം : സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിന് സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ പീഡനതന്ത്രം പ്രയോഗിച്ചത്.

മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്. സഹോദരൻ പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ചൈൽഡ് ലൈൻ മുഖേനയാണ് പെൺകുട്ടി പരാതി നൽകിയത്. ഇവർ കേസ് പൊലീസിന് കൈമാറി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സഹോദരനെ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

Read Also  :  ഭക്ഷണം സൗജന്യമായി നൽകിയില്ല: ഹോട്ടൽ മാനേജരെ കൈയേറ്റം ചെയ്ത് പോലീസുകാരൻ

എന്നാൽ, പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. ഇതോടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായവും തേടി. ഇതോടെയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് പെൺകുട്ടി തന്നെ വെളിപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button