റിയാദ്: സൗദിയിൽ വാഹനാപകടം. നാലു പ്രവാസികൾ വാഹനാപകടത്തിൽ മരിച്ചു. ഉംറക്ക് പുറപ്പെട്ട ഈജിപ്ഷ്യൻ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റിയാദ് നഗരത്തിന് സമീപം അൽഖുവയ്യയിലാണ് വാഹനാപകടത്തിൽപ്പെട്ടത്. ഈജിപ്ഷ്യൻ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഉംറ നിർവഹിക്കാനായി റിയാദിൽ നിന്നും സ്വന്തം വാഹനത്തിൽ പുറപ്പെട്ട കുടുംബനാഥനും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമാണ് റിയാദിൽ നിന്നും നൂറോളം കിലോമീറ്റർ അകലെ അൽഖുവയ റോഡിൽ അപകടത്തിൽപ്പെട്ടത്.
Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി
ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും തൽക്ഷണം മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടിയെ റിയാദ് കിങ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു കുട്ടികൾ അൽഖുവയ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments