ലുധിയാന: പഞ്ചാബിൽ,ലുധിയാനയിലെ കോടതിവളപ്പിൽ നടന്ന സ്ഫോടനം ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. പ്രഥമദൃഷ്ട്യാ പ്രകാരമാണ് കാണപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, മരിച്ചവരിൽ ഒരാൾ ആണ് ബോംബ് ഡിറ്റണേറ്റ് ചെയ്തത് എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന കോടതിവളപ്പിൽ സ്ഫോടനം ഉണ്ടായത്. രണ്ടാം നിലയിലെ ബാത്റൂമിൽ നിന്നായിരുന്നു പൊട്ടിത്തെറി. മരിച്ചയാളെ കൂടാതെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎസ്പി ഓഫീസിന് സമീപമുള്ള കോടതി, കനത്ത പോലീസ് സുരക്ഷയുള്ള മേഖലകളിലൊന്നാണ്
പഞ്ചാബിലെ ക്രമസമാധാനം തകർക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ട്. അന്വേഷണം ശരിയായ വഴിയിലാണെന്നും പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ കനത്ത ജാഗ്രതയിലാണെന്നും, കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Post Your Comments