കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണത്തിൽ കയറിയതോടെ കടുത്ത ദാരിദ്ര്യമനുഭവിച്ച് അഫ്ഗാൻ ജനത. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ റൊട്ടിക്കഷണത്തിനു വേണ്ടി ജനങ്ങൾ അടികൂടുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ചപ്പാത്തിയും നൽകുന്ന കടക്കാരനെ കയ്യിൽ നിന്നും അത് വാങ്ങാനായി അടിപിടി കൂടുന്ന സ്ത്രീകളെയും കുട്ടികളെയും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
ഭക്ഷണം വാങ്ങാനായി കടയ്ക്ക് മുന്നിൽ തടിച്ചു നിൽക്കുന്ന ജനങ്ങളെയാണ് മറ്റൊരു വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അഫ്ഗാനിൽ, താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവിടത്തെ സ്ഥിതിഗതികൾ ഗുരുതരമാവുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
അഫ്ഗാനിൽ നിരവധി പട്ടിണിമരണങ്ങൾ ഉണ്ടാകുമെന്ന് സംഘടന അറിയിച്ചു. അഫ്ഗാനിൽ നാലു കോടി ജനങ്ങളാണുള്ളത്. ഇതിൽ, രണ്ടരക്കോടി ജനങ്ങളും കൊടും ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും വ്യക്തമാക്കി.
Post Your Comments