കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയും ആന്ധ്ര സ്വദേശിയുമായ സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
Read Also : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍: രോഗബാധിതരുടെ എണ്ണം 29 ആയി
അതേസമയം പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിന് പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനിസാകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നതായി സതീഷിന്റെ മാതാപിതാക്കള്‍ വടകര പൊലീസിനോട് പറഞ്ഞു. പ്രതി സതീഷ് നാരായണന്‍ നേരത്തെ ആന്ധ്രയില്‍ ജോലി ചെയ്യവെ വീട്ടുടമയുടെ കാര്‍ കത്തിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തണുപ്പ് മാറ്റാന്‍ താലൂക്ക് ഓഫീസിന്റെ വരാന്തയില്‍ പേപ്പറുകള്‍ കൂട്ടി തീയിട്ടതാണെന്നാണ് ഇയാളുടെ മൊഴി.
ഈ മാസം പതിനേഴിനാണ് വടകര താലൂക്ക് ഓഫീസിന് തീപിടിച്ചത്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചിരുന്നു.
Post Your Comments