തിരുവനന്തപുരം: നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വെമ്പായം ഗ്രാമപഞ്ചായത്തിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 9 കോടി രൂപയുടെ പദ്ധതിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഭരണാനുമതി നല്‍കി.
Read Also : മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവ്
നെടുമങ്ങാട് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ ശുദ്ധജല പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നെടുമങ്ങാടിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ വേനല്‍ തുടങ്ങുമ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാകും.
പലയിടങ്ങളിലും ചുമട്ടു വെള്ളമാണ് കുടുംബങ്ങളുടെ ആശ്രയം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Post Your Comments