Latest NewsNewsInternationalTechnology

ഏറ്റവും വിലകൂടിയ ടെലസ്കോപ്പ് ജെയിംസ് വെബിന്റെ വിക്ഷേപണം ഡിസംബർ 24ന്

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വിലകൂടിയ ദൂരദർശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിന്റെ വിക്ഷേപണം ഡിസംബർ 24ന് നടക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കൊറോണ വൈറസ് മഹാമാരി കാരണം ജോലിസ്ഥലത്തെ നിയന്ത്രണങ്ങൾ കൊണ്ടാണ് കഴിഞ്ഞ വർഷം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം 2021 ഒക്ടോബർ 31 ലേക്ക് നീട്ടിവച്ചത്.

2020 മാർച്ചിലും വിക്ഷേപണത്തിനു ശ്രമിച്ചിരുന്നു. 1996 ൽ വിഭാവനം ചെയ്തത് 2007ൽ വിക്ഷേപിക്കാനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂമിയിൽ നിന്ന് പത്ത് ലക്ഷം മൈൽ അകലെ സ്ഥാപിക്കാനാണ് വിലകൂടിയ ഈ ടെലസ്കോപ്പ് ഉപയോഗിക്കുക.

Read Also:- ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!

ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് നാസയുടെ പുതുതലമുറ ടെക്നോളജിയാണ്. കെപ്‌‌ലർ പോലെ ബഹിരാകാശത്ത് വൻ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താൻ സഹായിക്കുന്നതാണ് ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഈ ടെലസ്കോപ്പ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ വൻ കണ്ടെത്തലുകൾ നടത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

shortlink

Post Your Comments


Back to top button