ThiruvananthapuramLatest NewsKeralaNattuvarthaNews

വിവാഹവാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവിന് 25 വര്‍ഷം കഠിന തടവ്

വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു എന്ന 23കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണൻ ശിക്ഷിച്ചത്

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജു എന്ന 23കാരനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണൻ ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2017-ലും 2018-ലും ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also : ‘ആർക്കും വിശ്വാസമില്ല,ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം’: പാകിസ്ഥാനെ നാണംകെടുത്തി വീണ്ടും സ്വന്തം എംബസി

17കാരിയായ പെണ്‍കുട്ടിയെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി ലോഡ്ജുകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. എതിര്‍ത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു.

കുട്ടിയുടെ സ്വര്‍ണവും പണവും പ്രതി തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് ചതി മനസിലായത്. പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയമോഹനാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button