ThiruvananthapuramKeralaNattuvarthaNews

പി ടി തോമസിനെതിരെ അപകീർത്തിപരമായ ഫേസ്ബുക്ക്‌ പോസ്റ്റുകൾ : യൂത്ത് കോൺഗ്രസ്‌ പരാതി നൽകി

പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ഇന്ന് അന്തരിച്ച പി ടി തോമസിനെക്കുറിച്ച് ചിലർ അപകീ‍ർത്തികരമായ കുറിപ്പുകൾ ഇട്ടിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചത്. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button