KollamLatest NewsKeralaNattuvarthaNews

അവശനിലയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതകമാണെന്ന സംശയത്തിൽ നീണ്ടകര സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ചവറയിൽ അവശനിലയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ നോർത്ത് പർഗാനാസ് സ്വദേശി ശ്രീഹരി സായി(38)യാണ് മരിച്ചത്. ഇയാളുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ നീണ്ടകര സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നീണ്ടകര സ്വദേശിയുടെ ബോട്ടിലെ തൊഴിലാളിയാണ് ശ്രീഹരി. കഴിഞ്ഞ ദിവസം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് ഒപ്പം ബോട്ടിലേക്ക് പോകുന്ന വഴി മാമൻ തുരുത്തിൽ വെച്ച് മൂന്ന് പേർ ഇവരെ തടഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സംഘം ഇവരെ ക്രൂരമായി മർദിച്ചു.

Read Also : ഗ്യാങ്സ്റ്റർ നിയമം : മുഖ്താർ അൻസാരിയുടെ 10 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി യോഗി സർക്കാർ

മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശക്തികുളങ്ങര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നീണ്ടകര സ്വദേശികളായ മൂന്ന് പേർ പിടിയിലായത്. അതേസമയം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button