MalappuramNattuvarthaLatest NewsKeralaNews

ബസിൽ വി​ദ്യാ​ർ​ഥി​നി​യോ​ട്​ അ​പ​മാ​ര്യ​ദ​യാ​യി പെ​രു​മാ​റി : യുവാവ് പൊലീസ് പിടിയിൽ

ത​വ​നൂ​ർ മ​റ​വ​ഞ്ചേ​രി സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​മ​ൽ എ​സ്. പ​ണി​ക്ക​രാ​ണ്​ (31) പി​ടി​യി​ലാ​യ​ത്

കു​റ്റി​പ്പു​റം: ബസിൽ വെച്ച് വി​ദ്യാ​ർ​ഥി​നി​യെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ത​വ​നൂ​ർ മ​റ​വ​ഞ്ചേ​രി സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​മ​ൽ എ​സ്. പ​ണി​ക്ക​രാ​ണ്​ (31) പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ കു​റ്റി​പ്പു​റം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

പൊ​ന്നാ​നി​യി​ൽ നി​ന്ന് കു​റ്റി​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ത​വ​നൂ​ർ അ​യ​ങ്ക​ല​ത്ത് വെ​ച്ച്​ വി​ദ്യാ​ർ​ഥി​നി​യും മ​റ്റൊ​രു യാ​ത്ര​ക്കാ​രി​യും ചേ​ർ​ന്ന് സം​ഭ​വം ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​. തുടർന്ന് യു​വാ​വ് ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ ചേർന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : കായംകുളത്ത് ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തകേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു

ബ​സ്​ കു​റ്റി​പ്പു​റം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്​ വി​ടു​ക​യും യുവാവിനെ പൊലീസിന് കൈമാറുകയും ആയിരുന്നു. തുടർന്ന് പൊലീസ് യുവാവിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യെ ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button