Latest NewsKeralaIndia

കണ്ണൂര്‍ വിസിക്ക് മാവോയിസ്റ്റ് വധഭീഷണി: വിവാദ വിസിയുടെ തലവെട്ടി സർവകലാശാലാ വളപ്പിൽ വെക്കുമെന്ന് കത്ത്

നിയമനം തെറ്റായ കീഴ്‌വഴക്കത്തിലൂടെയായിരുന്നെന്നും നിയമലംഘനമാണെന്നും കാണിച്ച്‌ ഗവര്‍ണര്‍ മുന്നോട്ട് വന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ഹൈക്കോടതി ശരിവച്ചിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണി. കബനീ ദളമെന്ന പേരില്‍ തപാല്‍ വഴി എത്തിയ കത്തില്‍ അതിരൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്. വി സിയുടെ ശിരസ് വെട്ടി സര്‍വകലാശാലയുടെ വളപ്പില്‍ വയ്ക്കുമെന്ന് ഭീഷണിയുണ്ട്.

ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍ നിയമനം നല്‍കിയതിനെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും കൊമ്പ് കോര്‍ത്തിരുന്നു. നിയമനം തെറ്റായ കീഴ്‌വഴക്കത്തിലൂടെയായിരുന്നെന്നും നിയമലംഘനമാണെന്നും കാണിച്ച്‌ ഗവര്‍ണര്‍ മുന്നോട്ട് വന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ഹൈക്കോടതി ശരിവച്ചിരുന്നു.

മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് വഴിവിട്ട നിയമനം നല്‍കിയാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് കത്തിലെ മറ്റൊരു മുന്നറിയിപ്പ്. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പോസ്റ്റ് ബോക്സില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് തന്നെയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button