മുസ്ലിം വിഭാഗത്തിൽ ഉള്ള എല്ലാവരെയും എസ്.ഡി.പി.ഐ ആയി ചിത്രീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എമ്മിൽ എസ്.ഡി.പി.ഐ നുഴഞ്ഞുകയറ്റമുണ്ടെന്ന വാർത്തയെ തള്ളി രംഗത്ത് വരികയായിരുന്നു അദ്ദേഹം. സി.പി.എമ്മിൽ എസ്.ഡി.പി.ഐക്കാർക്ക് നുഴഞ്ഞു കയറാൻ പറ്റില്ലെന്നും അത്തരം ആക്ഷേപങ്ങളെല്ലാം പ്രാദേശികം മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി.
Also Read:നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്: ഒരു അറസ്റ്റ്
അതേസമയം, അവിശ്വാസ പ്രമേയത്തില്‍ എസിഡിപിഐ പിന്തുണ സ്വീകരിച്ചതിന് ഈരാറ്റുപേട്ട സിപിഐഎമ്മില്‍ നടപടി ഉണ്ടായത് വാർത്തയായിരുന്നു. ലോക്കല്‍ സെക്രട്ടറി കെഎം ബഷീറിനേയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി. സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി. ഇത് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാര്‍ട്ടിക്ക് അവമതിപ്പായിയെന്നാണ് കണ്ടെത്തല്‍. ഈ നീക്കം എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണം ഉയരുന്നതിന് കാരണമായി. ഇതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി കോടിയേരി രംഗത്ത് വന്നത്.
ഡിസംബര്‍ എട്ടിനായിരുന്നു ഏരിയാ സമ്മേളനം. അതിന് മുമ്പുള്ള ഏരിയാ കമ്മിറ്റിയിലായിരുന്നു നടപടി. ഏരിയാ കമ്മിറ്റിയില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പുറമേ ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയും എടുത്തു. നഗരസഭാ കൗണ്‍സിലര്‍ അനസ് പാറയിലിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. വര്‍ഗീയ പരാമര്‍ശം അടങ്ങുന്ന ഫോണ്‍വിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം.
Post Your Comments