
ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി.
എവിടെയും ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ ചിക്ബല്ലാപൂർ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു.
Post Your Comments