Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,002 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 339 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: വേണ്ടപ്പെട്ടവരുടെ വേർപാട് അനുഭവിച്ചവർക്ക് അതിന്റെ വേദന മനസിലാകും: ഉമയെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി, പങ്കുവെച്ച് ബൽറാം

7,46,557 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,39,616 പേർ രോഗമുക്തി നേടി. 2,154 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,787 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 365,269 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനികളോട് ഹൃദയപരിശോധന നടത്തണമെന്ന് പറഞ്ഞ് ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button