
പ്രഭാതഭക്ഷണത്തിനു മുൻപ് ദിവസവും കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്‌ക്കുന്നതിനു ഗുണപ്രദം. ദിവസവും കറിവേപ്പില കഴിക്കുന്നത് അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കും.
അകാലനര തടയുന്നതിനു കറിവേപ്പില ഉത്തമം ആണ്. ആമാശയത്തിന്റെ ആരോഗ്യത്തിന് കറിവേപ്പില ഗുണപ്രദം ആണ്. ദഹനക്കേടിനു പ്രതിവിധിയായി കറിവേപ്പില ഉപയോഗിക്കുന്നു.
അതിസാരം, ആമാശയസ്‌തംഭനം എന്നിവയ്‌ക്കുളള പ്രതിവിധിയായും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും വളരെ നല്ലതാണ്.
കണ്ണുകളുടെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമം ആണ്. കറിവേപ്പില തിമിരസാധ്യത കുറയ്‌ക്കുന്നു. മുടി നരയ്‌ക്കുന്നതിനെ ഇത് പ്രതിരോധിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ കറിവേപ്പില സഹായിക്കുന്നു. ത്വക്കിന്റെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമം ആണ്. പ്രാണികള്‍ കടിച്ചതു മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ കറിവേപ്പില നീര് നല്ലതാണ്.
Post Your Comments