സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഏലയ്ക്ക നല്ലതാണ്. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ബാലന്‍സ് നിയന്ത്രിച്ചാണ് ഏലയ്ക്ക അസിഡിറ്റി നിയന്ത്രിക്കുന്നത്.
ചുമ, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. പേശീസങ്കോചം കുറച്ചാണ് ഏലയ്ക്ക ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുന്നത്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.
Read Also : ‘എല്ലാ സംസ്ഥാനങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്ന പാർട്ടി?’: കോൺഗ്രസിനെതിരെ മനീഷ് തിവാരി
കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏലയ്ക്കയ്ക്കു കഴിയും. വെയിലത്തു പോകുമ്പോള്‍ ഏലയ്ക്ക വായിലിട്ടു ചവച്ചാല്‍ സൂര്യാഘാതം ഏല്‍ക്കില്ല. തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാല്‍ തലവേദന മാറും.
അമിതമായി കാപ്പി കുടിയ്ക്കുന്നവര്‍ക്ക് ശരീരത്തിലെ കഫീന്റെ അളവ് കുറയ്ക്കാന്‍ ഏലയ്ക്ക ഉപയോഗിക്കാം. കഫീന്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുകയാണ് ഏലയ്ക്ക ചെയ്യുന്നത്.
ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണ്. നല്ല സ്വരമുണ്ടാകാനും ഏലയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഡിപ്രഷനുള്ള ഒരു മരുന്നു കൂടിയാണിത്.
Post Your Comments