ന്യൂഡൽഹി: രാജ്യത്ത് വാക്‌സിൻ എടുക്കാൻ അർഹരായവരിൽ 60 ശതമാനം പേരും കൊറോണയ്‌ക്കെതിരായ പ്രതിരോധ വാക്‌സിൻ പൂർണ്ണമായും സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ കേസുകൾ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. 139.70 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യമൊട്ടാകെ വിതരണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകിയത്. ഫെബ്രുവരി രണ്ട് മുതൽ മുൻനിര പോരാളികൾക്കും, മാർച്ച് ഒന്ന് മുതൽ 60 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകി തുടങ്ങിയത് . 45 വയസ്സിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതലും, മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകി തുടങ്ങി. അതേസമയം ഒമിക്രോണിൽ ജാഗ്രത തുടരണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 238 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ 65 പേർക്കും, ഡൽഹിയിൽ 57 പേർക്കും, തെലങ്കാനയിൽ 24 പേർക്കും ഗുജറാത്തിൽ 23 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.മുതിർന്നവരിൽ 89 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്.
Post Your Comments