തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ കൊള്ളയ്ക്ക് പുറമേ തദ്ദേശസ്ഥാപനങ്ങളും ഫണ്ട് മറച്ചിരിക്കുന്നു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്ററിൽ നൽകിയ ഭക്ഷണത്തിന്റെ പേരിലാണ് ലക്ഷങ്ങൾ തട്ടിയത്.
5 മാസക്കാലത്തിനുള്ളിൽ, 250 രോഗികൾക്ക് വേണ്ടി 16 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്നാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. എന്നാൽ, രോഗികളുടെ എണ്ണം കൂടുതലുള്ള സമീപപ്രദേശത്തെ പഞ്ചായത്തുകളിൽ ചെലവഴിച്ചിട്ടുള്ളത് 6, 8 ലക്ഷം രൂപയാണ്. 20 പേർക്ക് ഒരു ദിവസം 19 കിലോ ചിക്കൻ വാങ്ങിയതിന്റെ ബില്ലുകളാണ് കോവിഡ് സെന്റർ പഞ്ചായത്തിൽ സമർപ്പിച്ചത്
സാധനങ്ങൾ വാങ്ങിച്ചിരിക്കുന്ന ബില്ലുകളിളും തിരിമറി നടന്നിട്ടുണ്ട്. ഒരു സാധനം തന്നെ ഒരു ദിവസം പല വിലയിൽ വാങ്ങിയിട്ടുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. വെള്ളനാട് ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നാണ് കോവിഡ് സെന്ററിലേക്കാവശ്യമായ പലവ്യഞ്ജനങ്ങളും മറ്റു സാധനങ്ങളും വാങ്ങിച്ചിരിക്കുന്നത്. ഇവർ നൽകിയിട്ടുള്ള ബില്ലുകൾ പരിശോധനയൊന്നും കൂടാതെയാണ് പഞ്ചായത്ത് പാസാക്കിയിരിക്കുന്നത്. കോവിഡിനെ മറയാക്കിക്കൊണ്ട് കോവിഡ് സെന്ററുകളും പഞ്ചായത്തുകളും വൻ അഴിമതിയാണ് നടത്തിയതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments