![](/wp-content/uploads/2021/12/ghazipur_1640159586-1.jpg)
നെയ്പിഡോ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനുകൾ മ്യാന്മറിന് കൈമാറി. ഒരു മില്യനോളം വരുന്ന വാക്സിൻ ഡോസുകളാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല മ്യാന്മർ സന്ദർശിച്ചപ്പോൾ നൽകിയത്.
മ്യാന്മറിലെ റെഡ് ക്രോസ് സമൂഹത്തിനാണ് ഹർഷ് ശൃംഗ്ല വാക്സിനുകൾ കൈമാറിയത്. കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന മ്യാന്മർ ജനതയ്ക്ക് സഹായം എത്തിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യ ട്വിറ്ററിൽ കുറിച്ചു. വാക്സിൻ വിതരണ പരിപാടിക്കു ശേഷം, ഇന്ത്യയുടെയും മ്യാന്മറിന്റെയും അതിർത്തികളെ കുറിച്ചും മ്യാന്മറിലെ നിലവിലെ പട്ടാള ഭരണത്തെക്കുറിച്ചും വിദേശകാര്യ സെക്രട്ടറി ചർച്ച ചെയ്തു.
ഇന്ത്യ നിർമ്മിച്ച വാക്സിനുകൾ ഈ വർഷം ആദ്യം മുതലാണ് വിദേശ രാജ്യങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങിയത്. അതിൽത്തന്നെ, ഇന്ത്യ ആദ്യമായി നൽകിയത് മ്യാന്മറിനാണ്. ഇതുവരെ ആസിയാൻ രാജ്യങ്ങൾക്ക് 47 ലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ നൽകിയിട്ടുണ്ട്.
Post Your Comments