Latest NewsNewsIndia

ഉറക്കെ ഭക്തിഗാനം ഏറ്റുചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ: തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ ട്വീറ്റ്

ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തുമെന്ന് ഗുഡ്ഗാവിലെ പാലം വിഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ ജിതേന്ദർ യാദവ് അറിയിച്ചു.

ന്യൂഡൽഹി: തന്റെ വീടിന് സമീപത്തുനിന്ന് ഏഴ് മിനിറ്റ് മാത്രം ദൂരെയുള്ള സ്ഥലത്തുനിന്ന് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി യുവതിയുടെ ട്വീറ്റ്. ഗുഡ്ഗാവ് സെക്ടർ 22 ലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. തനിക്ക് പോകേണ്ട വഴിയിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെയാണ് ഓട്ടോ ഡ്രൈവർ യാത്ര തുടർന്നത്. പലതവണ പറഞ്ഞിട്ടും അയാൾക്ക് കുലുക്കമുണ്ടായിരുന്നില്ല… നിഷ്ത എന്ന കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ട്വിറ്ററിൽ കുറിച്ചു.

‘ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസങ്ങളിൽ ഒന്നായിരുന്നു, എന്നെ തട്ടിക്കൊണ്ടുപോയി / തട്ടിക്കൊണ്ടുപോയെന്ന് ഞാൻ കരുതുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് ഓർക്കുമ്പോൾ എനിക്ക് തണുപ്പ് അനുഭവപ്പെടുന്നു. ഉച്ചയ്ക്ക് 12:30ന് ഞാൻ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു. 7 മിനിറ്റ് അകലെയുള്ള എന്റെ വീടിനായി….’- നിഷ്ത ട്വീറ്റ് ചെയ്തു.

‘കയ്യിൽ പണമില്ലാത്തതിനാൽ പേടിഎം ചെയ്യാൻ സമ്മതമാണോ എന്ന് അന്വേഷിച്ചാണ് ഓട്ടോയിൽ കയറിയത്. ഡ്രൈവർ ഭക്തിഗാനം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ ഭാഗത്തേക്കുള്ള ടീ ജംഗ്ഷൻ എത്തിയതോടെ അയാൾ ഇടത്തേക്ക് വാഹനം തിരിച്ചു. പോകേണ്ടത് വലത്തോട്ടായിരുന്നു. പലതവണ അയാളോട് വഴി തെറ്റിയെന്ന്പറഞ്ഞിട്ടും അയാൾ കേട്ടില്ല. ഉറക്കെ ഭക്തിഗാനം ഏറ്റുചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ. എട്ട് പത്ത് തവണ അയാളുടെ തോളിൽ തട്ടിയെങ്കിലും അതൊന്നും അയാൾ ശ്രദ്ധിക്കുന്ന ഭാവമില്ല… ‘- നിഷിത ട്വീറ്റിലൂടെ വ്യക്തമാക്കി

Read Also: ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : അൻപതുകാരൻ പിടിയിൽ

‘പെട്ടന്ന് പുറത്തേക്ക് ചാടാൻ ആണ് തോന്നിയത്. തെറ്റായ വഴിയിലൂടെ പോകുന്നതിലും നല്ലത് നട്ടെല്ല് ഒടിയുന്നതാണെന്ന് തോന്നി. ഓട്ടോയുടെ സ്പീഡ് 35-40 ആണ്. അയാൾ സ്പീഡ് കൂട്ടുന്നതിന് മുമ്പ് ചാടണമെന്ന് ഉറപ്പിച്ചു. ഞാൻ എടുത്തുചാടി. അതിനുള്ള ധൈര്യം തനിക്കെവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല’ നിഷ്ത പറഞ്ഞു.

ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തുമെന്ന് ഗുഡ്ഗാവിലെ പാലം വിഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ ജിതേന്ദർ യാദവ് അറിയിച്ചു. ഭയന്നുപോയതിനാൽ ഓട്ടോറിക്ഷയുടെ നമ്പർ രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് നിഷ്ഠ പറഞ്ഞു. ഡ്രൈവറെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉപയോഗിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button