Latest NewsKeralaNews

പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി പ്രയോഗം

തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതിന് പിന്നാലെ തിരുവനന്തപുരത്തും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. തമലത്ത് പട്ടാപ്പകല്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവം. തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി പ്രയോഗിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

അമ്മയും കുഞ്ഞും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര് ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ അമ്മ പിടിച്ച് വലിച്ചു. ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിയുകയും ചെയ്‌തെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button