അബുദാബി: പരിസ്ഥിതി ലംഘനങ്ങൾക്ക് 1000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. പരിസ്ഥിതി ലംഘനത്തെയും ആവർത്തനനിരക്കിനെയും ആശ്രയിച്ചായിരിക്കും പിഴ ചുമത്തപ്പെടുന്നത്.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബുദാബി പരിസ്ഥിതി ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ ബാധകമായ നിയന്ത്രണങ്ങളിൽ ഉൾപ്പെടാത്ത പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ നടപടികൾക്കും പിഴ ലഭിക്കുന്നതാണ്.
Read Also: പ്രതിദിന രോഗികൾ മൂവായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments