KollamLatest NewsKeralaNattuvarthaNews

സ്വത്ത് എഴുതി നൽകിയില്ല : മകൻ വ‍ൃദ്ധനായ പിതാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി

ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ കാഞ്ഞിരംവിള മേലതിൽ വീട്ടിൽ ഫിലിപ്പി (70) നാണ് മകന്റെ ക്രൂര മർദനമേറ്റത്

അഞ്ചൽ: സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ വ‍ൃദ്ധനായ പിതാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ കാഞ്ഞിരംവിള മേലതിൽ വീട്ടിൽ ഫിലിപ്പി (70) നാണ് മകന്റെ ക്രൂര മർദനമേറ്റത്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഫിലിപ്പിന്‍റെയും ഭാര്യയുടെയും പേരിലുള്ള എട്ട് സെന്‍റ് പുരയിടവും വീടും തന്‍റെ പേരിൽ എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മകൻ ലിനു ആണ് പിതാവിനെ മർദ്ദിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഫിലിപ്പിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Read Also : പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ : അപമാനിതയായ കുട്ടിക്ക് ഒന്നരലക്ഷം നഷ്​ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസവും രാത്രിയിൽ ഇതേ ചൊല്ലി വീട്ടിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ലിനു കട്ടിലിൽ കിടന്ന തന്നെ തള്ളിത്താഴെയിട്ട് കൈ പിടിച്ച് തിരിക്കുകയും കഴുത്തിനും മുതുകത്തും നെഞ്ചത്തും ചവിട്ടുകയും കൊടുവാൾ കൊണ്ട് തലയിൽ അടിക്കുകയും ചെയ്തതായാണ് ഫിലിപ്പ് പൊലീസിലും ആശുപത്രിയിലും പരാതിപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു. നിലവിൽ ഇദ്ദേഹം അഞ്ചൽ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button