പുനലൂർ: ആര്യങ്കാവ് ചെക്പോസ്റ്റിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 4.9 കിലോ വെള്ളി ആഭരണം പിടിച്ചെടുത്തു. എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് തമിഴ്നാട്ടിൽ നിന്ന് കടത്താൻ ശ്രമിച്ച ആഭരണം പിടിച്ചെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലാണ് ആഭരണം കടത്താൻ ശ്രമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് കോട്ടയം തിരുനക്കര ലക്ഷ്മി ഭവനിൽ ശിവകുമാറിനെ (40) അറസ്റ്റ് ചെയ്തു. മധുരയിൽ നിന്ന് കോട്ടയത്തുള്ള ജ്വല്ലറിയിലേക്ക് ആണ് ഇവർ ആഭരണങ്ങൾ കടത്തിയത്.
Read Also : മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു: പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്
ആഭരണത്തിന് ജി.എസ്.ടി അടച്ചതിനോ മറ്റ് സാധുവായ രേഖകളോ ഇല്ലായിരുന്നു. പെയിൻറിങ് പണിക്ക് തൊഴിലാളികളെ എത്തിക്കുന്നതിന്റെ മറവിലാണ് ആഭരണ കടത്ത് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു, സി.ഇ.ഒമാരായ ഷൈജു, വിഷ്ണു, അശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് ആഭരണം കണ്ടെടുത്തത്. അറസ്റ്റിലായ ആളെ കോടതിയിൽ ഹാജരാക്കി.
Post Your Comments