ചണ്ഡീഗഢ് : ഓണ്‍ലൈന്‍ വിചാരണയിൽ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിയിന് പഞ്ചാബ് മുന്‍ ഡി.ജി.പിയ്ക്ക് കോടതിയുടെ താക്കീത്. കിടക്കയില്‍ കിടന്നുകൊണ്ട് പങ്കെടുത്തതിനെ തുടര്‍ന്നാണ് പഞ്ചാബ് മുന്‍ ഡി.ജി.പിയും കൊലപാതക കേസ് പ്രതിയുമായ സുമേധ് സിങ് സൈനിയെ കോടതി താക്കീത് ചെയ്തത്.
വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി നടന്ന കോടതി വിചാരണയിലാണ് സുമേധ് സിങ് സൈനി കട്ടിലില്‍ കിടന്നുകൊണ്ട് പങ്കെടുത്തത്. സൈനിക്ക് താക്കീത് നല്‍കിയ പ്രത്യേക സിബിഐ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ കോടതിയുടേതായ ഔചിത്യം പാലിക്കണമെന്നും നിര്‍ദേശിച്ചു.
Read Also : ബാല വിവാഹ നിരോധനം അടക്കം ഏഴു വിവാഹ നിയമങ്ങള്‍ മാറും: പുതിയ ബില്ലിലെ നിര്‍ദേശങ്ങള്‍
എന്നാൽ, തനിക്ക് സുഖമില്ലെന്നും പനി വന്ന് കിടപ്പിലാണെന്നുമായിരുന്നു സുമേധ് സിങ് സൈനിയുടെ ന്യായം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇത് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളൊന്നും സൈനി ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Post Your Comments