ThiruvananthapuramLatest NewsKeralaNattuvarthaNews

പിങ്ക് പോലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ നിലപാടാണ് വേദനിപ്പിച്ചത്: ജയചന്ദ്രൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ നിതീ കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. തനിക്കും മകൾക്കും നീതി കിട്ടിയെന്നും പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ നിലപാടാണ് വേദനിപ്പിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞു. നഷ്ടപരിഹാര തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചതെന്നും സുപ്രീം കോടതിയില്‍ പോയാലും സര്‍ക്കാര്‍ കേസ് ജയിക്കില്ലെന്നും അദ്ദേഹം സ്വകാര്യ വാർത്താ ചാനലിൽ പറഞ്ഞു.

സംഭവത്തിൽ പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 25,000 രൂപ കോടതി ചെലവായി കെട്ടിവയ്ക്കണമെന്നും ആരോപണ വിധേയയായ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ പിങ്ക് സിവിൽ പൊലീസ് ഓഫിസർ രജിതയ്ക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണമെന്നും ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button