KeralaLatest NewsNews

ചികിത്സയ്ക്കിടെ പി ടി അവസാനമായി വിളിച്ചു: പറഞ്ഞത് മരണത്തെക്കുറിച്ച്, പൊതുദര്‍ശനത്തിനിടെ ഇഷ്ടമുള്ള പാട്ട് കേള്‍പ്പിക്കണം

മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം

കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗം കേരള രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നിലപാടുകളില്‍ നിന്ന് അടിപതറാത്ത പി ടി തോമസ് തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നു. വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നവംബര്‍ 22-നാണ് വിശ്വസ്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനെ വിളിക്കുന്നത്.

Read Also : മെഗാ തൊഴില്‍ മേള

സ്വകാര്യ സംഭാഷണത്തിനിടെയാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം. ഭാര്യ ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താന്‍ പറയുന്ന കാര്യം രഹസ്യമായി വയ്ക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് പി ടി തോമസ് ഡിജോയോട് പറഞ്ഞത്.

കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നും കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാമെന്നും അദ്ദേഹം സംഭാഷണത്തിനിടെ ഡിജോയോട് പറഞ്ഞു. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരും എന്ന ഗാനം ശാന്തമായി കേള്‍പ്പിക്കണമെന്നും മൃതദേഹത്തില്‍ റീത്ത് വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also : ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

അര്‍ബുദം പിടിമുറുക്കിയതോടെ അദ്ദേഹം ചികിത്സ ആരംഭിച്ചിരുന്നു. ഇക്കുറി വെല്ലൂരില്‍ നടത്തിയ ചികിത്സയ്ക്കിടെ ഇനി അധികസമയമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം. പി ടി തോമസിന്റെ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് സംഘടനാ ചുമതലയുള്ള എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button