ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സാധാരണക്കാരനും എഎസ്‌ഐയും കൊല്ലപ്പെട്ടു. ശ്രീനഗറിലെ മെര്‍ജന്‍പോരയിലാണ് ആക്രമണം ഉണ്ടായത്. റൗഫ് അഹമ്മദ് എന്ന സാധാരണക്കാരന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് അനന്ത്‌നാഗിലെ ബിജ്‌ബെഹറ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മൊഹമ്മദ് അഷ്‌റഫിന് വെടിവെയ്പില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ് പോലീസും സുരക്ഷാസേനയും പരിശോധന നടത്തുകയാണ്
Post Your Comments