കോട്ടയം : അഭയ കൊലക്കേസ് പ്രതി ശിക്ഷാ വിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള അഭയ കൊലക്കേസ് പ്രതി തോമസ് കോട്ടൂരിന്റെ വിടുതല്‍ ഹര്‍ജിയ്ക്കെതിരെ പരാതിയുമായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. വിടുതല്‍ ഹര്‍ജി സര്‍ക്കാര്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് ജോമോന്‍ പരാതി നല്‍കിയത്. ശിക്ഷയില്‍ ഇളവ് നല്‍കുന്നത് നിമയ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ ജോമോന്‍ ചൂണ്ടിക്കാട്ടുന്നു.
Read Also : നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ ഞങ്ങളും ശ്രമിക്കാം: സഖാക്കൾക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ
ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഞ്ച് മാസം ജയില്‍വാസം അനുഭവിക്കുന്നതിന് മുന്‍പുതന്നെ സര്‍ക്കാര്‍ തോമസ് കോട്ടൂരിന് പരോള്‍ അനുവദിച്ചു. 70 വയസ്സ് കഴിഞ്ഞെന്ന് കാണിച്ചാണ് തോമസ് കോട്ടൂര്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ജോമോന്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
1992 ല്‍ നടന്ന സംഭവത്തില്‍ പ്രതികള്‍ അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോയി. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ ശിക്ഷിച്ചത്. എന്നിട്ടിപ്പോള്‍ പ്രായം ചൂണ്ടിക്കാട്ടി ശിക്ഷയില്‍ പ്രതി ഇളവ് ആവശ്യപ്പെട്ടത് ഒരിക്കലും നീതികരിക്കാന്‍ ആകില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
Post Your Comments