പട്ടം കൈയ്യിൽ പിടിച്ച് കൊണ്ട് നിന്നിരുന്ന യുവാവിനെ 30 അടിയോളം ഉയരത്തിൽ പറത്തി വട്ടം കളിപ്പിച്ച് കാറ്റ്. ശ്രീലങ്കയിലാണ് സംഭവം. 30 അടിയോളം ഉയരത്തിൽ ആണ് യുവാവ് പറന്നത്. ഒടുവിൽ കാറ്റ് കുറച്ച് കുറഞ്ഞപ്പോൾ ചെറിയ ഉയരത്തിൽ പറന്ന യുവാവ് പട്ടത്തിന്റെ പിടിവിട്ട് താഴേക്ക് ചാടുകയായിരുന്നു. ശ്രീലങ്കയിലെ ജാഫ്നയിലെ പോയിന്റ് പെഡ്രോയിൽ നടന്ന പട്ടം പറത്തൽ മത്സരത്തിനിടെയായിരുന്നു സംഭവം. തായ് പൊങ്കൽ ദിനത്തിൽ നടന്ന പട്ടം പറത്തൽ മത്സരം കാണാൻ വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.
തന്റെ ടീമിൽ ഉള്ളവരെല്ലാം പട്ടം പറത്തിയ ശേഷമായിരുന്നു യുവാവ് പട്ടം പറത്താൻ തീരുമാനിച്ചത്. അതിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു വലിയ രീതിയിൽ കാറ്റ് വീശിയതും, കാറ്റ് യുവാവിനെയും കൊണ്ട് പറന്നതും. 30 അടിയോളം ഉയരത്തിൽ കുറച്ച് നേരം കാറ്റ് യുവാവിനെയും കൊണ്ട് പറന്നു. അത്ഭുതകരമെന്നു പറയട്ടെ, ആ മനുഷ്യൻ സുരക്ഷിതമായി നിലത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. പട്ടം ഒരുപാട് മുകളിലേക്ക് വീണ്ടും പറക്കുമെന്ന് മനസിലായതോടെ യുവാവിനോട് താഴേക്ക് ചാടാൻ സുഹൃത്തുക്കൾ ആവശ്യപ്പെടുകയായിരുന്നു. ഒരു മിനിറ്റോളം തന്റെ ജീവിതം കൈയ്യിൽ പിടിച്ച് പറക്കുകയായിരുന്നു ഇയാൾ.
Post Your Comments