മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തൃക്കാക്കര എംഎല്‍എ യുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ കേരളം അനുശോചനം അറിയിക്കുകയാണ്. പി.ടി തോമസിന്റെ മരണവാർത്തയിൽ ഞെട്ടി രാഷ്ട്രീയ നേതാക്കൾ അനുശോചന കുറിപ്പ് പങ്കുവെയ്ക്കുന്ന സമയത്ത് വ്യത്യസ്തനായി ശശി തരൂർ. രാഷ്ട്രീയ കേരളം അനുശോചനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ന്റെ മുന്നാം വിവാഹ വാര്‍ഷികത്തിന് ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റായിരുന്നു ശശി തരൂർ പങ്കുവെച്ചത്. ഇതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
പി.ടി തോമസ് എംഎല്‍എയുടെ മരണം മാധ്യമങ്ങിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് ആയിരുന്നു ശശി തരൂരിന്റെ ആശംസാ പോസ്റ്റ്. ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു പി.ടി തോമസ് എംഎല്‍എ മരണത്തിന് കീഴടങ്ങുന്നത്. പിന്നാലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. 12.10 ആയപ്പോഴായിരുന്നു സഞ്ജു സാംസണ് മൂന്നാം വിവാഹ വാര്‍ഷിക ആശംസ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ് തരൂര്‍ പങ്കുവെച്ചത്.
പോസ്റ്റിന് താഴെ വ്യാപകമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിമർശനം ഉയർന്നതോടെ 12.50 ഓടെ തരൂര്‍ പി.ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചു. ‘പാര്‍ലമെന്റിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകനും ഇപ്പോള്‍ എംഎല്‍എയുമായ പി.ടി തോമസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സാമൂഹികസാമ്പത്തിക നീതിക്കുവേണ്ടിയുള്ള അശ്രാന്തമായി പ്രചരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. തീര്‍ക്കാനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം’, എന്നായിരുന്നു തരൂരിന്റെ പോസ്റ്റ്.
Post Your Comments