ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്. നിലവിലെ ചാമ്പ്യന്മാരും ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാക്കളുമായ ഇന്ത്യയെ അട്ടിമറിച്ച് ജപ്പാന് ഫൈനലിൽ കടന്നു. സെമി ഫൈനലില്‍ മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജപ്പാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ജപ്പാന് വേണ്ടി ടനക ഇരട്ട ഗോളുകള്‍ നേടി. ഷോട്ട യമാന്ഡ, റൈകി ഫുജിഷിമ, കോസെയ് കവാബി എന്നിവരാമ് മറ്റ് സ്കോറര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത്, ഹര്‍മന്‍പ്രീത് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
Read Also:- വിപണി കീഴടക്കാൻ ഈവി ഇന്ത്യയുടെ പുത്തൻ ഇ സ്കൂട്ടർ ‘സോൾ’
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. സെമിയില്‍ തോറ്റ ഇന്ത്യ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. ലൂസേഴ്സ് ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.
Post Your Comments