
കൊല്ലം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കല്ലുവാതുക്കല്‍ ഇടവട്ടം പാറയില്‍ സെറ്റില്‍മെൻറ് കോളനിയില്‍ രാജേന്ദ്രവിലാസത്തിൽ പൊന്നന് എന്ന വിഷ്ണു (20) ആണ് പൊലീസ് പിടിയിലായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് പ്രതി പിടിയിലായത്.
Read Also : ആലപ്പുഴ ഇരട്ട കൊലപാതകം: അന്വേഷണത്തിൽ നിർണ്ണായക പുരോഗതി, കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എ ഡി ജി പി
പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബര്‍, എസ്.ഐ പ്രദീപ്കുമാര്‍, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ഡോള്‍മാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments