അങ്കമാലി: ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ് പൊലീസ് പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ബംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയായ മുഹമ്മദ് ബംഗളൂരു- കൊച്ചി ബസിലാണ് ഹാഷിഷ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് അങ്കമാലി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
Read Also : വെറും വയറ്റില്‍ ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾക്കായി കൊണ്ടുവരികയായിരുന്ന ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് എത്തിച്ചതെന്നാണ് വിവരം. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments