കോഴിക്കോട് : പെൺകുട്ടിളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ ടീച്ചർ. യുവതികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്നും ശൈലജ ടീച്ചർ പറഞ്ഞു. പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടത്. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.
Read Also : ശരീഅത്തിനും സംസ്‍കാരത്തിനും വിരുദ്ധം: മാളില്‍ നിന്ന് കൂറ്റന്‍ ക്രിസ്‍മസ് ട്രീ നീക്കി
അതേസമയം, വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടു വരാനുള്ള ആലോചനയിലാണ് ബിജെപി. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്തെത്തി.
ഇതോടെയാണ് ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപി ആലോചിക്കുന്നത്.
Post Your Comments